Arrested | 'കട ഒഴിയാന്‍ വാടകക്കാരിയെ തോക്കുകൊണ്ട് അടിച്ച് പരുക്കേല്‍പിച്ചു'; കെട്ടിടയുടമ അറസ്റ്റില്‍
May 12, 2023, 11:42 IST
ADVERTISEMENT
അടൂര്‍: (www.kvartha.com) കട ഒഴിയാന്‍ വാടകക്കാരിയെ തോക്കുകൊണ്ട് അടിച്ച് പരുക്കേല്‍പിച്ചെന്ന കേസില്‍ കെട്ടിടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപര്‍ മാര്‍കറ്റ് നടത്തുന്ന ആശാ നായരെ (41) പരുക്കേല്‍പിച്ചെന്ന കേസില്‍ രവി(68) ആണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: തോക്കിന്റെ നീളമുള്ള ഭാഗം വച്ച് അടിച്ചതായാണ് മൊഴി. ബുധനാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് സംഭവം. കട ഒഴിയണമെന്ന് പറഞ്ഞ് കടയില്‍ എത്തി കെട്ടിടയുടമ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നും വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ജലവിതരണ പൈപ്പുകള്‍ പൊട്ടിക്കുകയും ചെയ്യുമായിരുന്നെന്നും ആശാനായര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
തര്‍ക്കം സംബന്ധിച്ച് നിരവധി കേസുണ്ട്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പരുക്കേറ്റ യുവതിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Adoor, News, Kerala, Complaint, Building, Owner, Woman, Attack, Arrest, Arrested, Crime, Adoor: Complaint that woman attacked with gun by building owner.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

