Allegation | 'യു പിയില്‍ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിന് ക്രൂരമര്‍ദനം'; ദൃശ്യങ്ങള്‍ പുറത്ത്


● ഗ്രാമത്തിലെ സ്വാധീന ശക്തിയായ ചിലരുടെ നേതൃത്വത്തിലാണ് ഈ സംഭവം നടന്നതെന്നും ആരോപണം ഉയർന്നു.
● സർക്കാർ കന്നുകാലികളേയും ക്രിമിനലുകളേയും മാത്രമാണ് സംരക്ഷിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ലഖ്നോ: (KVARTHA) യു പിയില്‍ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദിച്ചുവെന്ന് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാദരി ഗ്രാമത്തിലെ ബാബ കബുതാര എന്നയാൾക്ക് മർദനമേല്‍ക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കന്നുകാലികൾക്കുള്ള കാലിത്തീറ്റ ഒരുക്കുന്നതിനും ചാണകം വാരുന്നതിനും വിസമ്മതിച്ചതാണ് ഇയാളെ മർദിച്ചതിന്റെ കാരണമെന്നാണ് പറയുന്നത്. ഗ്രാമത്തിലെ സ്വാധീന ശക്തിയായ ചിലരുടെ നേതൃത്വത്തിലാണ് ഈ സംഭവം നടന്നതെന്നും ആരോപണം ഉയർന്നു.
झाँसी मजदूरी से मना करने पर मूड़ दिया सिर, वीडियो हुआ वायरल
— जनाब खान क्राइम रिपोर्टर (@janabkhan08) October 25, 2024
मजदूरी से मना करना एक अधेड़ को भारी पड़ गया,नाराज दबँगों ने अधेड़ की न सिर्फ मारपीट की,बल्कि उसके हाथ बांधकर गाँव के चौराहे पर उसके बाल भी बनाये,रस्सी से हाथ बांधकर सिर मूड़क़र सजा
झाँसी के बड़ागांव थाना क्षेत्र pic.twitter.com/u0JzMhYvA7
പരാതിപ്രകാരം, കൃഷിയിടത്തില്‍ കടല പറിക്കുന്നതിനിടെ, കബുതാരയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നും ഇയാളുടെ കൈയും കാലും ബന്ധിച്ച് മരത്തിൽ തലകീഴായി കെട്ടിത്തൂക്കി, പിന്നീട് വായിൽ വെള്ളം നിറച്ച് മർദിച്ചുവെന്നും തല മൊട്ടയടിച്ച് ഗ്രാമത്തിൽ പ്രദർശിപ്പിച്ചുവെന്നുമാണ് പരാതി.
യു.പിയിൽ ജംഗിൾ രാജാണ് നിലനിൽക്കുന്നതെന്നും സാധാരണക്കാരുടെ അത്മാഭിമാനത്തിന് വിലയില്ലാതായിരിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. സർക്കാർ കന്നുകാലികളേയും ക്രിമിനലുകളേയും മാത്രമാണ് സംരക്ഷിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തിൽ ലോക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് പ്രതികളെ കേസിൽ ഉൾപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും യു.പി പൊലീസ് അറിയിച്ചു.
#UttarPradesh #AdivasiRights #JusticeForAdivasis #StopCasteBasedDiscrimination #IndiaNews #HumanRights