SWISS-TOWER 24/07/2023

Elephant Attack | ആദിവാസി ദമ്പതികളെ കാട്ടാന കൊന്ന സംഭവം: കലക്ടർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ

 
 Adivasi Tribal couple killed by elephant attack, Kerala
 Adivasi Tribal couple killed by elephant attack, Kerala

Photo: Arranged

ADVERTISEMENT

● നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് കമ്മീഷനുകളെ സമീപിക്കും.
● വനം വകുപ്പിനാണ് ആദിവാസികളുടെ സംരക്ഷണമെന്ന പ്രചരണം അടിസ്ഥാനരഹിതം 
● കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം.


കണ്ണൂർ: (KVARTHA) ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന വെള്ളി-ലീല ദമ്പതികളുടെ മരണത്തിന് ഉത്തരവാദി ജില്ലാ കളക്ടറും പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥനുമാണെന്ന് ആദിവാസി ഗോത്രമഹാസഭ ആരോപിച്ചു. ആദിവാസി പുനരധിവാസ മിഷൻ ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർക്കും, മിഷൻ ജില്ലാ കൺവീനർ എന്ന നിലയിൽ ജില്ലാ പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥനുമാണ് സംഭവത്തിന്റെ ഭരണപരമായ ഉത്തരവാദിത്തമെന്ന് ഗോത്രമഹാസഭ കോഡിനേറ്റർ എം ഗീതാനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Aster mims 04/11/2022

ഇവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടിക വർഗ കമ്മീഷനെയും സംസ്ഥാന പട്ടിക വർഗ കമ്മീഷനെയും സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വന്യജീവി സംരക്ഷണം മാത്രം ശ്രദ്ധിക്കുന്ന വനം വകുപ്പിനാണ് ആദിവാസികളുടെ സംരക്ഷണം നൽകേണ്ടതെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. ആറളം ഫാമിന്റെ മേൽനോട്ടം വനം വകുപ്പിനെ ഏൽപ്പിച്ചതാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയത്. 

ഫാമിൽ താമസിപ്പിക്കുന്നവർക്ക് സംരക്ഷണം നൽകാത്തതുകൊണ്ടാണ് നിരവധി പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും ഗീതാനന്ദൻ കുറ്റപ്പെടുത്തി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കോടതിയെയും ദേശീയ ഗോത്രവർഗ്ഗ കമ്മീഷനെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാൻ ആദിവാസി സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ ആദിവാസി-ദലിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമൻ കൊയ്യാൻ, കെ കെ ഷൈജു, കെ എസ് രാമു, രതീഷ് കെ എന്നിവരും പങ്കെടുത്തു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Adivasi Tribal Council demands a murder case against district officials over the elephant attack that killed tribal couple Velli and Leela in Aralam farm.

#AdivasiRights #ElephantAttack #MurderCase #TribalCouncil #AdivasiJustice #KeralaNews

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia