Complaint | നടുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അക്യുപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍
Nov 21, 2024, 21:40 IST


Representational Image Generated By Meta AI
● വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനില്‍ കുമാര്‍ ആണ് അറസ്റ്റിലായത്.
● പ്രതിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
● ഉടന്‍ തന്നെ വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ്.
വടകര: (KVARTHA) നടുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അക്യുപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍. വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനില്‍ കുമാര്‍ (42) ആണ് അറസ്റ്റിലായത്. ജില്ലാ ആശുപത്രിക്ക് സമീപത്തെ ഇലക്ട്രോ ഹോമിയോപതി സെന്റര്‍ ഫോര്‍ വെല്‍നസ് സെന്ററില്‍ ചികിത്സ തേടിയെത്തിയ യുവതിയെ ആണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടകര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വടകര ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പ്രതിയെ വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
#KeralaNews #CrimeReport #Vatakara #HarassmentCase #PoliceArrest #Therapist
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.