Crime | നടൻ സിദ്ദീഖിനെ കുരുക്കി പൊലീസ് കുറ്റപത്രം; ബലാത്സംഗ കേസിൽ ഉടൻ കോടതിയിൽ സമർപ്പിക്കും 

 
Sidhique actor charge sheet assault case, legal proceedings
Sidhique actor charge sheet assault case, legal proceedings

Photo Credit: Facebook/ Sidhique

● തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. 
● ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
● സിദ്ദീഖിനെതിരായ തെളിവുകൾ നിരത്തി നേരത്തെ തന്നെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും സിദ്ദീഖ് സുപ്രീംകോടതിയെ സമീപിച്ച് ജാമ്യം നേടുകയായിരുന്നു. 

തിരുവനന്തപുരം: (KVARTHA) നടൻ സിദ്ദീഖിനെതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം തയ്യാറാക്കി അന്വേഷണ സംഘം. സിദ്ദീഖിനെതിരെ യുവനടി നൽകിയ ബലാത്സംഗ പരാതിയിൽ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഉടൻതന്നെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും അടക്കം കേസിൽ നിർണായകമായ പല തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് സിദ്ദീഖിനെതിരായ പരാതി. നടി പരാതിയിൽ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലിൽ താമസിച്ചതിനും നടി അവിടെ വന്നതിനും രേഖകളുണ്ട് എന്നാണ് കണ്ടെത്തൽ. സിദ്ദീഖ് നടിയ്ക്ക് അയച്ച മെസേജുകൾ ഉൾപ്പെടെയുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. 

സിദ്ദീഖിനെതിരായ തെളിവുകൾ നിരത്തി നേരത്തെ തന്നെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും സിദ്ദീഖ് സുപ്രീംകോടതിയെ സമീപിച്ച് ജാമ്യം നേടുകയായിരുന്നു. പരാതിക്കാരിക്ക് സിദ്ദിഖ് ആദ്യം സൗഹൃദ സന്ദേശം അയച്ചെന്നും പിന്നീട് പുതിയ സിനിമയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും പോലീസ് നേരത്തെ കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

 ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

Actor Siddique is charged in a assault case with strong evidence, and the charge sheet will be submitted soon in the Thiruvananthapuram Sessions Court.

#SiddiqueCase #AssaultCase #MalayalamActor #ThiruvananthapuramNews #ActorChargeSheet #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia