Rejected | പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല; ഹർജി ഹൈകോടതി തള്ളി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നാല് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് നടപടി.
● കോഴിക്കോട് സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.
● ഹൈകോടതി ജസ്റ്റിസ് ബി ഗിരീഷ് ആണ് വിധി പറഞ്ഞത്.
കൊച്ചി: (KVARTHA) പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് കനത്ത തിരിച്ചടി. നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. നേരത്തെ കോഴിക്കോട് സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജയചന്ദ്രൻ ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്.
നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു. ഹൈകോടതിയുടെ ഇപ്പോഴത്തെ വിധിയോടെ പൊലീസ് ജയചന്ദ്രനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.
#KoottickalJayachandran #POCSO #KeralaHighCourt #CrimeNews #ChildProtection #LegalNews
