Tragedy | കൊലപാതക കേസിലെ പ്രതി ലോക്കപ്പില്‍ മരിച്ചനിലയിൽ; മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

 
 Accused in murder case dead in lockup; Three policemen were suspended

Representational Image Generated by Meta AI

പോലീസ് കസ്റ്റഡിയിൽ മരണം, മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

ഭോപ്പാൽ: (KVARTHA) മധ്യപ്രദേശിലെ മൊറേന ജില്ലയിൽ കൊലപാതക കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗ്വാളിയോർ സ്വദേശിയായ സണ്ണി എന്ന ബാലകൃഷ്ണ ജാതവ് (30) ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ 5.30 ഓടെ സിവില്‍ ലൈൻസ് പോലീസ് സ്റ്റേഷനിലെ ലോക്കപ്പിനുള്ളിലെ ജനൽ കമ്ബിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഭൂപേന്ദ്ര സിങ് കുശ്വാഹ സ്ഥലത്തെത്തി സംഭവം പരിശോധിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് സൂപ്രണ്ട് സമീർ സൗരഭ്, പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഇൻസ്‌പെക്ടർ രാംബാബു യാദവ്, ഹെഡ് കോണ്‍സ്ട്രബിള്‍ എന്നിവരെ സസ്‌പെൻഡ് ചെയ്തുവെന്ന് എ.എസ്.പി അരവിന്ദ് താക്കൂർ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് എന്ന് എ.എസ്.പി പറഞ്ഞു. സണ്ണിക്കെതിരെ പല സ്റ്റേഷനുകളിലായി ധാരാളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എ.എസ്.പി കൂട്ടിച്ചേർത്തു.

മനുഷ്യാവകാശ കമ്മീഷന്റെ മാർഗനിർദേശങ്ങൾ പ്രകാരം സംഭവം മജിസ്‌ട്രേറ്റ് അന്വേഷിക്കും. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

അതേസമയം, സംഭവത്തിൽ മൊറേന പൊലീസ് സൂപ്രണ്ടിനെ പിരിച്ചു വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

#policebrutality #custodialdeath #india #madhyaprades

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia