Custody | സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മയെ കാര്‍കയറ്റി കൊലപ്പെടുത്തിയെന്ന കേസ്; പ്രതികളായ അജ്മലിനേയും ശ്രീക്കുട്ടിയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി
● ഞായറാഴ്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്
● പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
കൊല്ലം: (KVARTHA) മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മയെ കാര്‍കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാംപ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മല്‍, രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍വിട്ട് കോടതി. ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഞായറാഴ്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
പൊലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ചോദ്യം ചെയ്തസമയം പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നും ഇരുവരും എംഡിഎംഎയാണ് ഉപയോഗിച്ചതെന്നുമായിരുന്നു പൊലീസിന്റെ വാദം. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
എംഡിഎംഎയുടെ ഉറവിടവും ലഹരി ഉപയോഗിച്ച ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
തിരുവോണ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പ്രദേശവാസികളാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
#KeralaCrime #MurderCase #AjmalSreekutty #PoliceCustody #CarAccident #Justice