വൻ ദുരൂഹത; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ ചോരക്കറയും സ്ത്രീകളുടെ വസ്ത്രങ്ങളും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കെഎൽ 58 എഎൽ 2059 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് കണ്ടെത്തിയത്.
● കാറിൻ്റെ മുൻഭാഗം ഇടിച്ചുതകർത്ത് ഡോറുകൾ തുറന്നിട്ട നിലയിലായിരുന്നു.
● മഹാരാഷ്ട്രക്കാരായ സ്വർണവ്യാപാരികളാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് സംശയിക്കുന്നു.
● പെരിന്തൽമണ്ണ ഭാഗത്തുനിന്നാണ് കാർ പിലാത്തറയിൽ എത്തിയതെന്ന് പോലീസ്.
● ചൊവ്വാഴ്ച രാവിലെ പ്രഭാതനടത്തത്തിന് ഇറങ്ങിയവരാണ് വാഹനം ആദ്യം കണ്ടത്.
പിലാത്തറ: (KVARTHA) കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കാർ അടിച്ചുതകർത്ത നിലയിൽ കണ്ടെത്തി. കെഎൽ 58 എഎൽ 2059 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. പെരിന്തൽമണ്ണ ഭാഗത്തുനിന്നാണ് കാർ വന്നതെന്ന് പോലീസ് പറഞ്ഞു.
ചോരക്കറയും വസ്ത്രങ്ങളും
കാറിനകത്തെ സാധനങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. കാറിനുള്ളിൽ ചോര ഒഴുകി കട്ടപിടിച്ച നിലയിലും കാണുന്നുണ്ട്. കാറിൻ്റെ മുൻഭാഗം ഇടിച്ചുതകർത്ത് ഡോറുകൾ തുറന്ന നിലയിലാണ് വാഹനം കിടക്കുന്നത്.
ദുരൂഹതയെന്ന് പോലീസ്
സ്വർണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പ്രഭാതനടത്തത്തിന് ഇറങ്ങിയവരാണ് കാർ തകർത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിൽ ആദ്യം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A vandalized car with bloodstains and scattered clothes was found abandoned near Pilathara Co-operative College; police suspect it belongs to Maharashtra-based gold merchants and have launched an investigation.
#PilatharaNews #KannurNews #KeralaPolice #CrimeNews #MalayalamNews #AbandonedCar #KeralaCrime #LocalNews
