ആക്രി പെറുക്കുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

 
 Kannur police arresting man Shashi for murder
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
● മരിച്ചത് തോട്ടട സമാജ് വാദി കോളനിയിലെ സെൽവി.
● ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
● കണ്ണൂർ പാറക്കണ്ടിയിലെ ബിവറേജ് ഔട്ട്ലെറ്റിന് പിറകുവശത്തായിരുന്നു മൃതദേഹം.
● പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൊലപാതക സൂചന ലഭിച്ചത്.

കണ്ണൂർ: (KVARTHA) ടൗണിൽ ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തിയിരുന്ന സ്ത്രീയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശശി (52) യെയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

സംഭവത്തിനു ശേഷം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. തോട്ടട സമാജ് വാദി കോളനിയിലെ താമസക്കാരിയായ സെൽവി (53)യെയാണ് ചൊവ്വാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ പാറക്കണ്ടിയിലെ ബിവറേജ് ഔട്ട്ലെറ്റിന് പിറകുവശത്തെ വരാന്തയിലായിരുന്നു മൃതദേഹം.

Aster mims 04/11/2022

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇത് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. 

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതിയായ ശശി അറസ്റ്റിലായതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. 

Article Summary: Man arrested in Kannur for the murder of a woman ragpicker.

#Kannur #MurderCase #PoliceArrest #Ragpicker #CrimeNews #KeralaPolice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia