Tragic Incident | യാത്രയയപ്പ് ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ പൊലീസ് കൺസ്റ്റബിളിന് ദാരുണ അന്ത്യം
ന്യൂഡൽഹി: (KVARTHA) ഡൽഹി പൊലീസ് സ്റ്റേഷനിലെ യാത്രയയപ്പ് ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ പൊലീസ് ഹെഡ് കോൺസ്റ്റബിൾ അപ്രതീക്ഷിതമായി മരണപ്പെട്ടു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
നോർത്ത് ഡൽഹിയിലെ രൂപ് നഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഫെയർവെൽ പാർട്ടിക്കിടെയായിരുന്നു മരണം സംഭവിച്ചത്.
#Delhi: Head constable dies of #cardiacarrest while dancing in a farewell party. Om Shanti! https://t.co/uMiczVsaCN pic.twitter.com/yITy9AVarJ
— Dee (@DeeEternalOpt) August 29, 2024
മരണപ്പെട്ട രവി കുമാർ ഉത്തർപ്രദേശിലെ ഭാഗ്പാട് സ്വദേശിയാണ്. 2010ലാണ് അദ്ദേഹം ഡൽഹി പൊലീസിൽ ചേർന്നത്. രൂപ് നഗർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സ്ഥലം മാറി പോകുന്നത് സംബന്ധിച്ച് ബുധനാഴ്ച നടത്തിയ പാർട്ടിയിൽ നൃത്തം ചെയ്യുകയായിരുന്ന രവി കുമാർ നെഞ്ച് വേദനയെടുത്ത് വീഴുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ബാരാ ഹിന്ദു റാവോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിക്കുന്നതിന് തൊട്ടുമുമ്ബുള്ള നിമിഷങ്ങളില്‍ രവികുമാർ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
#DelhiPolice, #FarewellParty, #PoliceConstable, #HeartAttack, #Dance, #TragicDeath