Violence |  തലശേരി ലീഗൽ സ്റ്റഡീസ് ക്യാംപസ് ഹോസ്റ്റലിൽ കയറി മുഖം മൂടി സംഘം കെ എസ് യു നേതാവിനെ അക്രമിച്ചതായി പരാതി

 
KSU leader Bitul Balan was attacked by SFI workers at Thalassery hostel
KSU leader Bitul Balan was attacked by SFI workers at Thalassery hostel

Photo: Arranged

● സംഘടിച്ചെത്തിയ അക്രമി സംഘം ഇരുമ്പ് വടികൊകൊണ്ട് അക്രമിച്ചുവെന്നാണ് ആരോപണം.
● പരിക്കേറ്റ ബിതുൽ ബാലനെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● സംഭവത്തിൽ ധർമ്മടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കണ്ണൂർ: (KVARTHA) തലശേരിക്കടുത്തെ പാലയാട് ലീഗൽ സ്റ്റഡീസ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിൽ കെ എസ് യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ അക്രമിച്ചതായി പരാതി. പത്തോളം വരുന്ന മുഖംമൂടി സംഘം ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി മർദിച്ചുവെന്നാണ് പരാതി.

ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ സംഘടിച്ചെത്തിയ അക്രമി സംഘം ഇരുമ്പ് വടികൊകൊണ്ട് അക്രമിച്ചുവെന്നാണ് ആരോപണം. പാലയാട് ലീഗൽ സ്റ്റഡീസ് ക്യാമ്പസ്‌ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയും കെ എസ് യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ ബിതുൽ ബാലനാണ് പരുക്കേറ്റത്.

സൈക്കിൾ ചെയിൻ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം അഴിച്ചു വിട്ടുവെന്നാണ് പരാതി. പരിക്കേറ്റ ബിതുൽ ബാലനെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ധർമ്മടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

SFI workers attacked KSU leader Bitul Balan at the Legal Studies Campus hostel in Talasheri with deadly weapons. The incident is under police investigation.

#KeralaNews, #Violence, #KSU, #SFI, #Talasheri, #PoliticalAttack

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia