Killed | ദക്ഷിണാഫ്രികയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; 8 പേര് കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരുക്ക്
ജോഹന്നാസ്ബര്‍ഗ്: (www.kvartha.com) ദക്ഷിണാഫ്രികയില്‍ ജന്മദിനാഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെയും നില അതീവ ഗുരുതരമാണെന്നും വീട്ടുടമസ്ഥനും മരിച്ചവരില്‍ ഉള്‍പെടുന്നതായും പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം തെക്കന്‍ തുറമുഖ നഗരമായ ഗ്കെബെര്ഹയിലാണ് സംഭവം നടന്നത്.
നഗരത്തിലെ വീട്ടില്‍ ജന്മദിനാഘോഷം നടക്കുന്നതിനിടയില്‍ അജ്ഞാതരായ രണ്ടുപേര്‍ അതിഥികള്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. വെടിവയ്പിനുശേഷം ആക്രമികള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: News, World, Crime, Birthday Celebration, shot dead, Death, Killed, Injured, 8 Killed After 2 Men Open Fire On Birthday Party In South Africa.