SWISS-TOWER 24/07/2023

Jailed | 7 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്; ഒഡീഷ സ്വദേശിക്ക് 27 വര്‍ഷം തടവും പിഴയും

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) തിരൂരില്‍ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ഒഡീഷ സ്വദേശിക്ക് 27 വര്‍ഷം തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഹേമധാര്‍ ഛലന(37)യെ ആണ് 2021ല്‍ പരപ്പനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരൂര്‍ ഫാസ്റ്റ് ട്രാക് കോടതി ശിക്ഷ വിധിച്ചത്.

Aster mims 04/11/2022

പൊലീസ് പറയുന്നത്: 2021 ജൂണില്‍ കൊടക്കാട് വാടകയ്ക്ക് താമസിക്കുന്ന കര്‍ണാടക സ്വദേശിയായ ഏഴ് വയസുകാരിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ഇവരുടെ താമസ്ഥലത്ത് സമീപത്ത് താമസിക്കുന്നയാളായിരുന്നു പ്രതി.

Jailed | 7 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്; ഒഡീഷ സ്വദേശിക്ക് 27 വര്‍ഷം തടവും പിഴയും

കുട്ടിയെ തട്ടിക്കൊണ്ടുപോയി താന്‍ താമസിക്കുന്ന മുറിയില്‍ വച്ച് കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കൂടാതെ കുട്ടിയെ മര്‍ദിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

Keywords: Malappuram, News, Kerala, Molestation, Court, Crime, 7-year-old girl kidnapped and molested case; Odisha native sentenced to 27 years in prison and fined.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia