Arrested | 'മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ യുവാവിന്റെ വീടിന് തീയിട്ടു'; 7 വയസുകാരന്‍ പൊള്ളലേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പൂര്‍: (www.kvartha.com) മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ യുവാവിന്റെ വീടിന് തീയിടുകയും വീട്ടില്‍ ഉറങ്ങുകയായിരുന്ന ഏഴ് വയസുകാരന്‍ പൊള്ളലേറ്റ് മരിക്കുകയും ചെയ്തതായി പൊലീസ്. സംഭവത്തില്‍ ബാജ് സിംഗ് (53), മകന്‍ ഷരാജ് (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹനുമാന്‍ഘറിലെ പിലിബംഗയിലാണ് സംഭവം. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: ഹെറോയിന്‍ കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ ബാജ് സിംഗും മകന്‍ ഷരാജും ജസ്വീര്‍ ദാസ് (36) എന്നയാളുടെ വീടിന് രാത്രി തീയിടുകയായിരുന്നു. ജസ്വീറിനൊപ്പം ഭാര്യ മന്‍പ്രീത് കൗറും (34) മകന്‍ ഇകിംജിത് സിങും വീട്ടില്‍ ഉറങ്ങുകയായിരുന്നു. 

Arrested | 'മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ യുവാവിന്റെ വീടിന് തീയിട്ടു'; 7 വയസുകാരന്‍ പൊള്ളലേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

അക്രമികള്‍ വീട്ടിനകത്തേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ജസ്വീറും ഭാര്യയും പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മകന്‍ മരണത്തിന് കീഴടങ്ങി. മയക്കുമരുന്ന് കടത്തിനെച്ചൊല്ലി ബാജ് സിങും ജസ്വീറും തമ്മില്‍ സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു.

Keywords:  News, National, Death, House, Police, Arrest, Arrested, Crime, 7-year-old dies after drug smugglers set house on fire in Rajasthan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia