Shot Dead | 'കളിയില്‍ പരാജയപ്പെട്ടപ്പോള്‍ നോക്കി ചിരിച്ചു'; 30കാരന്‍ 7 പേരെ വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ്

 


ബ്രസിലിയ: (www.kvartha.com) കളിയില്‍ പരാജയപ്പെട്ടപ്പോള്‍ നോക്കി ചിരിച്ചതിന് 12 വയസുള്ള കുട്ടിയടക്കം ഏഴുപേരെ യുവാവ് വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ്. ബ്രസീലിലെ മാറ്റോ ഗ്രോസോയിലെ സിനോപ് സിറ്റിയിലുള്ള പൂള്‍ ഹാളിലാണ് സംഭവം.

പൊലീസ് പറയുന്നത്: പൂള്‍ ഗെയിമില്‍ പ്രതിക്ക് രണ്ട് ഗെയിമുകള്‍ തുടര്‍ചയായി നഷ്ടപ്പെട്ടതോടെ കാഴ്ചക്കാര്‍ ഇയാളെ നോക്കി പരിഹസിച്ച് ചിരിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എഡ്ഗര്‍ റിച്ചാര്‍ഡോ ഡി ഒലിവെറിയ, എസിക്യുവസ് സോസ റിബിറോ എന്നിവരാണ് പ്രതികള്‍. കൊല്ലപ്പെട്ടവരിലൊരാളുമായുള്ള കളിയിലാണ് ഒലിവെറിയ പരാജയപ്പെട്ടത്.

Shot Dead | 'കളിയില്‍ പരാജയപ്പെട്ടപ്പോള്‍ നോക്കി ചിരിച്ചു'; 30കാരന്‍ 7 പേരെ വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ്

ആദ്യ തവണ പ്രതി കളിയില്‍ പരാജയപ്പെട്ടു. ശേഷം ഇയാള്‍ വീണ്ടും കളിക്കാന്‍ ആവശ്യപ്പെടുകയും അതിലും പരാജയപ്പെടുകയുമായിരുന്നു. ഈ സമയം അവിടെ കൂടിനിന്നവരെല്ലാം ചിരിച്ചതോടെ പ്രകോപിതനായ ഒലിവെറിയ സഹായിക്കൊപ്പം തോക്കുമായെത്തി.

സഹായി എല്ലാവരെയും തോക്കുകാട്ടി പേടിപ്പിച്ച് ചുമരിനോട് തിരിച്ചു നിര്‍ത്തി. തുടര്‍ന്ന് ഒലിവെറിയ ഏഴുപേരെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ആറ് പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു.

Keywords: Brazil, News, World, Death, Police, Crime, shot dead, 7 killed at Brazilian pool hall after mocking losers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia