മകന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
Feb 24, 2020, 10:41 IST
ഇടുക്കി: (www.kvartha.com 24.02.2020) മകന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഉപ്പുതോട് പുളിക്കക്കുന്നേല്‍ ജോസഫ്(64) ആണ് മരിച്ചത്. ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ രാഹുല്‍ പിതാവിനെ മര്‍ദിച്ച് അവശനാക്കിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം മരിച്ചത്. സംഭവത്തില്‍ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 9നാണ് ജോസഫിനെ രാഹുല്‍ മര്‍ദിച്ചത്. റബ്ബര്‍ഷീറ്റ് വിറ്റുകിട്ടിയ പണം ഓട്ടോറിക്ഷ വാങ്ങാന്‍ രാഹുല്‍ ആവശ്യപ്പെട്ടതാണ് വഴക്കിലേക്ക് നീങ്ങിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാഹുലിന് പണം നല്‍കാന്‍ പിതാവ് തയ്യാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ജോസഫിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ജോസഫിന്റെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തില്‍ കയറിയിരുന്നു. ജോസഫിനെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ രാഹുല്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തന്റെ ആക്രമണം ചെറുക്കാന്‍ പോലും അച്ഛന്‍ ശ്രമിച്ചില്ലെന്നും പ്രതി പറഞ്ഞു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
Keywords: Idukki, News, Kerala, Death, attack, Father, Son, hospital, Injured, Treatment, Police, Arrest, Arrested, Court, Crime, 64 year old man died in idukki

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.