Assault |11-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 60കാരന് 30 വർഷം തടവ് ശിക്ഷ


● പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അംബിദാസിനെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്‌ജി കെ പ്രസന്ന ശിക്ഷിച്ചത്.
● പോക്സോ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
● പൊഴിയൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ എസ്ഐമാരായ ശ്രീകുമാരൻ നായർ, സാംജോസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
നെയ്യാറ്റിൻകര: (KVARTHA) 11 വയസ്സുള്ള ആൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ 60 വയസ്സുകാരന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അംബിദാസിനെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്‌ജി കെ പ്രസന്ന ശിക്ഷിച്ചത്. പോക്സോ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
2021-ൽ തേങ്ങ പെറുക്കാൻ എന്ന വ്യാജേന അംബിദാസ് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി വീട്ടിൽ വിവരം പറഞ്ഞതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പൊഴിയൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ എസ്ഐമാരായ ശ്രീകുമാരൻ നായർ, സാംജോസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട സന്തോഷ് കുമാർ, വിനോദ്, പ്രോസിക്യൂഷൻ ലെയ്‌സൺ ഓഫീസർമാരായ ശ്യാമള ദേവി, ജനീഷ് എന്നിവർ ഹാജരായി.
ഈ വാർത്ത പങ്കുവെച്ച്, അഭിപ്രായങ്ങൾ രേഖപ്പെടുത്തതാണ് മറക്കരുത്
A 60-year-old man was sentenced to 30 years imprisonment and fined one lakh rupees for assaulting an 11-year-old boy in Neyyattinkara.
#Assault #Pocsocase #Neyyattinkara #Justice #KeralaNews