ഇരിട്ടി കിളിയന്തറയില്‍ കാറില്‍ കടത്തുകായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു

 


കണ്ണൂര്‍: (www.kvartha.com 23.02.2020) ജില്ലാ അതിര്‍ത്തിയായ ഇരിട്ടി കിളിയന്തറയില്‍ കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു. ആറു പാക്കറ്റുകളിലായി കടത്തിയ വെടിയുണ്ടകളാണ് കര്‍ണാടക അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റില്‍ വച്ച് എക്‌സൈസ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തില്ലങ്കേരി മച്ചൂര്‍മല സ്വദേശി പ്രമോദിനെ കസ്റ്റഡിയിലെടുത്തു.ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന വെടിയുണ്ടകളാണ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ബി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്.

കാറിന്റെ ഡിക്കിക്കടിയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കൊല്ലം കുളത്തുപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14 വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്നുമാണ് വെടിയുണ്ടകള്‍ ലഭിച്ചത്. സായുധ സേന ഉപയോഗിക്കുന്ന തോക്കിന്റെ തിരകളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇരിട്ടി കിളിയന്തറയില്‍ കാറില്‍ കടത്തുകായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു

Keywords:  Kannur, News, Kerala, Car, Seized, Police, Crime, Custody, Found, Arrest, 60 bullets were found in car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia