6 വയസുകാരനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ സംഭവം; അമ്മയും കാമുകനും അറസ്റ്റില്‍
Mar 2, 2021, 17:54 IST
ADVERTISEMENT
ഒഹായോ: (www.kvartha.com 02.03.2021) ആറു വയസുകാരനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കുട്ടിയുടെ അമ്മ ബ്രിട്ടനി ഗോസ്നി(29), കാമുകന് ജെയിംസ് ഹാമില്ട്ടന് എന്നിവരെയാണ് ഒഹായോ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച മകനെയും കൂട്ടി അമ്മ പ്രിബിള്‍ കൗണ്ടി പാര്‍ക്കില്‍ എത്തുകയും കാറില്‍ നിന്നു മകനെ പാര്‍ക്കില്‍ ഇറക്കി വിട്ടു. അതിനുശേഷം കാര്‍ മുന്നോട്ടു എടുക്കുന്നതിനിടയില്‍ മകന് നിലവിളിച്ചു കാറിന്റെ പുറകില്‍ കയറി പിടിച്ചെങ്കിലും അതിവേഗത്തില്‍ കാറോടിച്ചു പോകുകയായിരുന്നു.
തുടര്‍ന്ന് അരമണിക്കൂറിനുശേഷം പാര്‍ക്കില്‍ തിരിച്ചെത്തിയ ബ്രിട്ടനി ഗോസ്നി തലയ്ക്ക് പരിക്കേറ്റ് മരിച്ചു കിടക്കുന്ന മകനെയാണു കണ്ടത്. ഉടന്‍ കുട്ടിയെ കാറില്‍ കിടത്തി മാതാവും കാമുകനും താമസിക്കുന്ന വീടിനു മുകളിലുള്ള മുറിയില്‍ കിടത്തി. അടുത്ത ദിവസം അവിടെ നിന്ന് മൃതദേഹം ഇരുവരും ചേര്‍ന്നു പുഴയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്നും അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് മാതാവിനെതിരെ കൊലപാതകം, മൃതദേഹം ഒളിപ്പിച്ചു വയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുത്തു. കാമുകനെതിരെ മൃതദേഹം ഒളിപ്പിച്ചു വയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
Keywords: News, World, Crime, Killed, Mother, Prison, Case, Arrest, Arrested, 6-year-old boy was killed; Woman and man arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

