പ്രണയത്തിലാണെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്ന കേസ്; 6 പേര്‍ അറസ്റ്റില്‍
Dec 16, 2021, 14:11 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 16.12.2021) പ്രണയത്തിലാണെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍. രാജ (51), അയ്യാവു (55), രാമന്‍ (62), ഗോപു (38), നാടിമുത്തു (40), കണ്ണിയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ചെ 17ഉം 16ഉം വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് സംസാരിക്കുന്നത് ചിലര്‍ കണ്ടതാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പ്ലസ് ടു വിദ്യാര്‍ഥികളായ ഇരുവരും ഒരേ സ്‌കൂളില്‍ ഒരു ക്ലാസിലാണ് പഠിക്കുന്നത്. തിങ്കളാഴ്ച രാത്രി സുഹൃത്തിനൊപ്പം ആണ്‍കുട്ടി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയിരുന്നു. പുലര്‍ചെ 12.30 മണിയോടെ അവര്‍ ഒരുമിച്ച് സംസാരിക്കുന്നത് കണ്ട ഗ്രാമവാസികള്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് കണ്ടെത്തുകും തുടര്‍ന്ന് ഗ്രാമവാസികള്‍ ഇരുവരുടെയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.
ഗ്രാമവാസികളുടെ സമര്‍ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ ഒരു ക്ഷേത്രത്തില്‍ വച്ച് മാതാപിതാക്കള്‍ ഇവരുടെ വിവാഹം നടത്തുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ തിരുവോണം പഞ്ചായത്ത് യൂനിയന്‍ വെല്‍ഫെയര്‍ ഓഫീസര്‍ കമലാദേവി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ആണ്‍കുട്ടിയെ തഞ്ചാവൂരിലെ ജുവനൈല്‍ ഹോമിലേക്കും പെണ്‍കുട്ടിയെ സര്‍കാര്‍ ഹോമിലേക്കും അയച്ചു. ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Keywords: Chennai, News, National, Crime, Arrest, Arrested, Police, Students, Marriage, Case, 6 arrested for child marriage in Tamil Nadu, accused forced teenage ‘lovers’ to marry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.