ക്ഷേത്രത്തില്‍ നിന്നും ആചാരവള കവര്‍ന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com 28.01.2020) തളിപ്പറമ്പ് കീഴാറ്റൂരിലെ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആചാരവള കവര്‍ന്നയാള്‍ പിടിയില്‍. കീഴാറ്റൂര്‍ മാന്തം കുണ്ടിലെ പുത്തന്‍പുരയില്‍ പി പി പവിത്രനെ(52)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം അര്‍ധ രാത്രിയില്‍ നടന്ന കവര്‍ച്ചാ കേസിലെ പ്രതിയെ തിങ്കളാഴ്ച്ച ഉച്ചയോടെ തന്നെ പോലീസ് പിടികൂടി.

ക്ഷേത്രം ഓഫീസിലെ മേശയില്‍ സൂക്ഷിച്ച ഒരു പവന്‍ സ്വര്‍ണ ആചാരവളയാണ് ഇയാള്‍ മോഷ്ടിച്ചത്. ഇത് തളിപ്പറമ്പിലെ മുത്തൂറ്റ് ശാഖയില്‍ പണയം വെച്ചത് പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിഐ എന്‍ കെ സത്യനാഥന്‍, എസ്‌ഐ കെ പി ഷൈന്‍, എഎസ്‌ഐമാരായ എ ജി അബ്ദുള്‍റൗഫ്, ലക്ഷ്മണന്‍, പുരുഷോത്തമന്‍, സീനിയര്‍ സിപിഒമാരായ സ്‌നേഹേഷ്, ബിനീഷ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തില്‍ നിന്നും ആചാരവള കവര്‍ന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍

Keywords:  Payyannur, News, Kerala, Local-News, Robbery, Arrest, Crime, Case, Police, Gold, Temple, 52 year old man arrested for robbery 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script