'പഠിക്കാതെ മൊബൈലില്‍ കളിച്ചു'; മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ 5 വയസുകാരന് മരിച്ചു, പിതാവ് അറസ്റ്റില്‍
Jan 9, 2022, 12:54 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 09.01.2022) മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് അഞ്ച് വയസുകാരന് മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ആദിത്യ പാണ്ഡെ(27)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്യാന്‍ പാണ്ഡെ (അഞ്ച്) ആണ് മരിച്ചത്. ദക്ഷിണ ഡെല്‍ഹിയിലെ ഖാന്‍പുരിയില്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ജാലി കഴിഞ്ഞ് വരുമ്പോള്‍ മകന് പഠിക്കാതെ മൊബൈലില്‍ കളിക്കുന്നത് ആദിത്യയുടെ ശ്രദ്ധയില്‍ പെടുകയും മകനെ ഇതിന്റെ പേരില്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി ശരീരത്തില്‍ മുറിവ് പറ്റിയ കുട്ടിയെ മാതാവ് സകേതിലെ മാക്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിക്ക് എങ്ങനെ പരിക്ക് പറ്റിയെന്നതില്‍ കൃത്യമായ വിശദീകരണം ഇവര്‍ ആദ്യം നല്‍കിയല്ലെന്നും ചോദ്യങ്ങളോട് ഇവര്‍ കാര്യമായി പ്രതികരിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
പോസ്റ്റ്മോര്‍ടെം റിപോര്‍ടില്‍ കുട്ടിക്ക് കാര്യമായ മര്‍ദനം ഏറ്റിട്ടുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെല്‍ഡ് ലൈന്‍ ഹെല്പ് ലൈനില്‍ കുട്ടിയെ മര്‍ദിച്ചത് പിതാവാണെന്ന് പറഞ്ഞ് വന്ന അജ്ഞാത കോള്‍ വഴിത്തിരിവായി. വിശദമായ ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
Keywords: New Delhi, News, National, Father, Son, Attack, Injured, Death, Crime, Hospital, Police, Arrest, Arrested, Delhi, 5 year old boy died in Delhi; Man arrested
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

