SWISS-TOWER 24/07/2023

പൂജയ്ക്കിടയില്‍ വിവസ്ത്രയാകണമെന്ന് ആവശ്യം, 50 കോടി രൂപ മഴ പോലെ പെയ്യുമെന്ന് അവകാശവാദം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ 5 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

നാഗ്പൂര്‍: (www.kvartha.com 01.03.2021) പ്രത്യേക പൂജകള്‍ ചെയ്താല്‍ സമ്പന്നയാകാമെന്ന് വാഗ്ദാനം നല്‍കുകയും പൂജയ്ക്കിടയില്‍ വിവസ്ത്രയാകാനും ആവശ്യപ്പെട്ടുവെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വിക്കി ഗണേഷ്(20), ദിനേഷ് മഹാദേവ് നിഖാരേ(25), രാമകൃഷ്ണ ദാദാജി മസ്‌കര്‍(41), വിനോദ് ജയറാം മസ്രാം(42), സോപന്‍ ഹരിബോ കുംറേ(35) എന്നിവരാണ് അറസ്റ്റിലായത്. നാഗ്പൂരിലാണ് കേസിനാസ്പദമായ സംഭവം. വിവസ്ത്രയായാല്‍ 50 കോടി രൂപ മഴ പോലെ പെയ്യുമെന്ന് ഇവര്‍ അവകാശവാദം ഉന്നയിച്ചതായും പെണ്‍കുട്ടി പറയുന്നു.
Aster mims 04/11/2022

കഴിഞ്ഞ മാസം അഞ്ച് പേരില്‍ ഒരാള്‍ തന്നെ സമീപിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പ്രത്യേക പൂജകള്‍ ചെയ്താല്‍ സമ്പന്നയാകാമെന്ന വാഗ്ദാനവുമായിട്ടായിരുന്നു ഇയാള്‍ എത്തിയത്. പെണ്‍കുട്ടി പൂജയ്ക്കിടയില്‍ വിവസ്ത്രയാകണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ പെണ്‍കുട്ടി ആവശ്യം നിരസിച്ചെങ്കിലും ഇയാള്‍ നിരന്തരം ഇതേ ആവശ്യം ഉന്നയിച്ച് പെണ്‍കുട്ടിയെ സമീപിച്ചതോടെയാണ് പരാതി നല്‍കിയത്. പോക്‌സോ, ഐപിസി, ബ്ലാക്ക് മാജിക് നിയമം അടക്കം നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൂജയ്ക്കിടയില്‍ വിവസ്ത്രയാകണമെന്ന് ആവശ്യം, 50 കോടി രൂപ മഴ പോലെ പെയ്യുമെന്ന് അവകാശവാദം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ 5 പേര്‍ അറസ്റ്റില്‍

Keywords:  News, National, Crime, Arrest, Molestation, Girl, Police, Case, Complaint, 5 held in Nagpur for misleading girl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia