Arrested | 'പിതാവ് വായ്പ വാങ്ങിയ പണം തിരികെ നൽകിയില്ല, മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു', 5 പേർ അറസ്റ്റിൽ


തേനി (തമിഴ്നാട്): (KVARTHA) പിതാവ് വായ്പ വാങ്ങിയ പണം തിരികെ നല്കാത്തതിനെ തുടർന്ന് മകളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മധുരയ്ക്കടുത്തുള്ള ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന 19കാരിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. യുവതിയുടെ പിതാവ്, മണി എന്നയാളിൽ നിന്ന് 25000 രൂപ പലിശയ്ക്ക് പണം വാങ്ങിയിരുന്നുവെന്നും എന്നാൽ പല തവണ തിരികെ ആവശ്യപ്പെട്ടെങ്കിലും പണം തിരികെ നൽകിയില്ലെന്നുമാണ് പറയുന്നത്.
ആശുപത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോയ യുവതിയെ കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ തോട്ടത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി തേനി ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്. പൊലീസ് സൂപ്രണ്ടിൻ്റെ നിർദേശപ്രകാരം പെരിയകുളം മകളിർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.