വിവാഹത്തിന് തയ്യാറായില്ല; ഇറാനിയന്‍ സിനിമ സംവിധായകനെ കൊലപ്പെടുത്തി, മാതാപിതാക്കള്‍ അറസ്റ്റില്‍
May 20, 2021, 16:46 IST
തെഹ്‌റാന്‍: (www.kvartha.com 20.05.2021) ഇറാനിയന്‍ സിനിമ സംവിധായകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. ഇറാനിയന്‍ സിനിമ സംവിധായകനായ ബാബക് ഖൊറാംദീന്‍ (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചു. പ്രായമേറെയായിട്ടും ഖൊറാംദീന്‍ വിവാഹത്തിന് തയ്യാറാകാതിരുന്നതാണ് മാതാപിതാക്കളെ കൊണ്ട് ക്രൂരകൃത്യം ചെയ്യിപ്പിച്ചതിനു പിന്നില്‍.
നഗരത്തിനു സമീപത്തു നിന്ന് ഖൊറാംദീന്റെ മൃതദേഹം കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രക്ഷിതാക്കളെ അറസ്റ്റ് ചെയ്തത്. മകനെ അനസ്‌തേഷ്യ നല്‍കി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് പൊലീസിനു മൊഴി നല്‍കി. ശേഷം മൃതദേഹത്തിന്റെ കൈകാലുകള്‍ വേര്‍പ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു.
Keywords: News, World, Arrest, Arrested, Marriage, Director, Killed, Police, Crime, 47-Year-Old Iranian Filmmaker killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.