Online Scam | ഓൺലൈൻ വായ്പയുടെ മറവിൽ 465 കോടി രൂപയുടെ തട്ടിപ്പ്! മലയാളി അറസ്റ്റിൽ


● മലപ്പുറം സ്വദേശി മുഹമ്മദ് ഷരീഫ് ആണ് അറസ്റ്റിലായത്.
● തട്ടിപ്പിൽ മറ്റു നിരവധി പേർക്ക് പങ്കുണ്ടെന്നും മോഷ്ടിച്ച പണം ക്രിപ്റ്റോകറൻസിയാക്കി വിദേശത്തേക്ക് കടത്തിയതായും ചോദ്യംചെയ്യലിൽ വ്യക്തമായി'.
● കേരളത്തിലെ പ്രധാന ട്രാവൽ കമ്പനി തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതായും പോലീസ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.
ചെന്നൈ: (KVARTHA) കുറഞ്ഞ പലിശനിരക്കിൽ വായ്പ വാഗ്ദാനം ചെയ്ത് ഇൻസ്റ്റന്റ് ലോൺ ആപ് വഴി ഇന്ത്യയിൽനിന്ന് 465 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മലയാളിയെ പുതുച്ചേരി സൈബർ ക്രൈം പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് ഷരീഫ് (42) ആണ് അറസ്റ്റിലായത്.
വായ്പയെടുത്തവർ പണം തിരികെ നൽകിയതിനു ശേഷവും അവരുടെ ഫോട്ടോകൾ മോർഫ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി.
പൊലീസ് പറയുന്നത് ഇങ്ങനെ: 'ഷരീഫ് അടങ്ങിയ സംഘത്തിന്റെ തട്ടിപ്പ് ഇന്ത്യയിൽ മാത്രം ഒതുങ്ങിയില്ല, നിരവധി വിദേശ രാജ്യങ്ങളിലും ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിൽ മറ്റു നിരവധി പേർക്ക് പങ്കുണ്ടെന്നും മോഷ്ടിച്ച പണം ക്രിപ്റ്റോകറൻസിയാക്കി വിദേശത്തേക്ക് കടത്തിയതായും ചോദ്യംചെയ്യലിൽ വ്യക്തമായി'.
കേരളത്തിലെ പ്രധാന ട്രാവൽ കമ്പനി തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതായും പോലീസ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. ട്രാവൽ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ, വിദേശ ശാഖകൾ, പോയവരുടെ വിവരങ്ങൾ എന്നിവ പോലീസ് ശേഖരിച്ചുവരികയാണ്. തട്ടിപ്പ് സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതെന്ന് കരുതപ്പെടുന്ന 331 കോടി രൂപയുടെ സ്ഥാവര, ജംഗമ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇ.ഡി അന്വേഷണത്തിലുണ്ട്.
ഈ വാർത്ത പങ്കുവെയ്ക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!
A Malayali was arrested in a scam involving 465 crores, where victims were extorted after fake photos were shared with friends and family.
#LoanScam #CyberCrime #Puducherry #Fraud #MalayaliArrested #CryptocurrencyScam