Crime | 40 പവൻ സ്വർണം കവർന്നു, പകരം മുക്കുപണ്ടത്തിൽ തീർത്ത വള വെച്ചു! മോഷ്ടാവിന്റെ വിചിത്ര പ്രവൃത്തി; പൊലീസ് അന്വേഷണം തുടങ്ങി


● ചൊവ്വാഴ്ച വൈകിട്ട് അനിൽ കോശിയുടെ മകൾ അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടമായതായി കണ്ടെത്തിയത്.
● വിചിത്രമെന്നു പറയട്ടെ, മോഷ്ടാവ് അലമാരയിൽ ഒരു മുക്കുപണ്ടത്തിൽ തീർത്ത വള വച്ചിട്ടുപോയിട്ടുണ്ട്.
● അനിൽ കോശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പന്തളം: (KVARTHA) കുളനട കൈപ്പുഴ കൈതക്കാട് മേലത്തേതിൽ താമസക്കാരനും വിരമിച്ച അധ്യാപകനുമായ അനിൽ കോശിയുടെ വീട്ടിൽ നിന്ന് 40 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ചൊവ്വാഴ്ച വൈകിട്ട് അനിൽ കോശിയുടെ മകൾ അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടമായതായി കണ്ടെത്തിയത്.
അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന വള, മാല, കമ്മൽ, കൊലുസ്, അരഞ്ഞാണം, മോതിരം, കുരിശ്, ലോക്കറ്റ് തുടങ്ങിയവയാണ് മോഷ്ടാക്കൾ അപഹരിച്ചത്. വിചിത്രമെന്നു പറയട്ടെ, മോഷ്ടാവ് അലമാരയിൽ ഒരു മുക്കുപണ്ടത്തിൽ തീർത്ത വള വച്ചിട്ടുപോയിട്ടുണ്ട്.
അനിൽ കോശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
#GoldTheft #Pantalam #CrimeInvestigation #KeralaCrime #PoliceInvestigation #BizarreTheft