SWISS-TOWER 24/07/2023

Crime | കണ്ണൂർ മാങ്കടവിൽ 4 മാസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 
 4-month-old baby found dead in well, Kannur Mankadav crime investigation
 4-month-old baby found dead in well, Kannur Mankadav crime investigation

Photo: Arranged

ADVERTISEMENT

● തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മ ദമ്പതികളുടെ മകളാണ് മരിച്ചത്
● ദമ്പതികളെയും അടുത്ത താമസക്കാരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു.
● കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂർ: (KVARTHA) പാപ്പിനിശ്ശേരി മാങ്കടവ് പാറക്കലിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടക മുറിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു - അക്കമ്മ ദമ്പതികളുടെ മകളാണ് മരിച്ചത്. മരണത്തിലെ ദുരൂഹതയെ തുടർന്ന് ദമ്പതികളെയും തൊട്ടടുത്ത് താമസിക്കുന്നവരെയും വളപട്ടണം പൊലീസ് ചോദ്യം ചെയ്തു.

Aster mims 04/11/2022

തിങ്കളാഴ്ച രാത്രി 9.30 ഓടെ കുഞ്ഞിനൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നുവെന്ന് മാതാപിതാക്കൾ വളപട്ടണം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാത്രി 11 മണിയോടെ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് മാതാപിതാക്കളുടെ നിലവിളി കേട്ടെത്തെത്തിയ മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾ ഉടൻ തന്നെ കുഞ്ഞിനെ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചു. തുടർന്ന്, രാത്രി 11 മണിയോടെ തന്നെ ക്വാർട്ടേഴ്സിനോട് ചേർന്നുള്ള കിണറ്റിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ വളപട്ടണം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


\A 4-month-old baby was found dead in a well in Kannur's Mankadav. The parents of the baby have been questioned by the police, and an unnatural death case has been filed.

#KannurNews #BabyFoundDead #KeralaCrime #Investigation #UnnaturalDeath #KannurCrimeNews Categories(separated with coma):
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia