SWISS-TOWER 24/07/2023

Arrested | ദേശീയപാതയില്‍ സായുധ സേന നടത്തിയ റെയ്ഡില്‍ മയക്കുമരുന്നും ആയുധങ്ങളുമായി 4 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) തലശേരി - കണ്ണൂര്‍ ദേശീയ പാതയില്‍ സായുധ പൊലീസ് സേന നടത്തിയ മിന്നല്‍ റെയ്ഡില്‍ ബ്രൗണ്‍ ഷുഗറും ആയുധങ്ങളും പിടികൂടി. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായവര്‍ ഉള്‍പെടെ നാലുപേര്‍ അറസ്റ്റിലായി. രണ്ടുകാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ചെ രണ്ടരയോടെ തലശേരി തലായിയില്‍ വെച്ചാണ് സംഘം വലയിലായത്.
            
Arrested | ദേശീയപാതയില്‍ സായുധ സേന നടത്തിയ റെയ്ഡില്‍ മയക്കുമരുന്നും ആയുധങ്ങളുമായി 4 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ജില്ലയിലെ സുനീര്‍(33), അശ്‌റഫ്(26), സിബാസ് (22), യൂസഫ്(35) എന്നിവരാണ് അറസ്റ്റിലായത്. തലശേരി ടൗണ്‍ സിഐ എം അനില്‍, എസ്‌ഐമാരായ അരുണ്‍, ഷെമിമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, ജിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സായുധസേന നടത്തിയ റെയ്ഡിലാണ് നാലംഗ സംഘം പിടിയിലായത്. കാറില്‍ നിന്നും ഒന്നേകാല്‍ ഗ്രാം ബ്രൗണ്‍ഷുഗര്‍, ഇരുമ്പ് ദണ്ഡ്, കത്തി തുടങ്ങിയവയാണ് പിടികൂടിയത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തതിനു ശേഷം തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

You Might Also Like:

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Raid, Drugs, Army, Thalassery, Custody, Investigates, Seized, 4 arrested with drugs and weapons in raid.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia