39 ലക്ഷം രൂപയുടെ 'സ്വര്‍ണച്ചപ്പാത്തി' കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി
Oct 22, 2021, 09:04 IST
ADVERTISEMENT
കരിപ്പൂര്‍: (www.kvartha.com 22.10.2021) 39 ലക്ഷം രൂപയുടെ 'സ്വര്‍ണച്ചപ്പാത്തി' കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോഴിക്കോട് വിമാനത്താവളം വഴിയാണ് പുതിയ സംവിധാനത്തിലൂടെ കടത്താന്‍ ശ്രമിച്ച 796 ഗ്രാം വരുന്ന 24 കാരറ്റ് 'സ്വര്‍ണച്ചപ്പാത്തി' കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ സമീജ് എന്ന യാത്രക്കാരന് കൊണ്ടുവന്ന ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന കല്ലിനുള്ളിലായിരുന്നു ചപ്പാത്തിയുടെ രൂപത്തിലുള്ള സ്വര്‍ണം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ പി എ ശമീര്‍ കൊണ്ടുവന്ന 1.3 കിലോഗ്രാം സ്വര്‍ണമിശ്രിതവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
File Photo:
Keywords: Karipur, News, Kerala, Gold, Crime, Seized, 39 lakh worth of gold was seized
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

