'യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി സഹോദരി'; പിന്നില്‍ സ്വത്ത് തര്‍ക്കമെന്ന് പൊലീസ്

 


ന്യൂഡെല്‍ഹി: (www.kvartha.com 03.02.2022) തെലുങ്കാനയില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച നിലയില്‍. വരലക്ഷ്മി(36)യാണ് മരിച്ചത്. പാരമ്പര്യ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ സഹോദരി രാജേശ്വരിയാണ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തെലങ്കാനയിലെ മേദക് ജില്ലയില്‍ വാദിയാരം ഗ്രാമത്തിലാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ രണ്ടു കുട്ടികളുമായി വരലക്ഷ്മി വാദിയാരം ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഇളയ സഹോദരിയായ രാജേശ്വരിയുമായി മാതാപിതാക്കളുടെ പേരിലുളള കാമറെഡി ജില്ലയിലെ അഞ്ചേക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു.

'യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി സഹോദരി'; പിന്നില്‍ സ്വത്ത് തര്‍ക്കമെന്ന് പൊലീസ്

തിങ്കളാഴ്ച രാത്രി രാജേശ്വരി വരലക്ഷ്മിയുടെ വീട്ടിലെത്തി. തുടര്‍ന്ന് സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായതിന് പിന്നാലെ രാജേശ്വരി കൈയില്‍ കരുതിയിരുന്ന ഒരു കുപ്പി പെട്രോള്‍ ഒഴിച്ച് വരലക്ഷ്മിയെ തീകൊളുത്തി. തീ ആളി പടര്‍ന്നതോടെ വരലക്ഷ്മി രാജേശ്വരിയെ കടന്നുപിടിച്ചതിനാല്‍ രാജേശ്വരിക്കും പൊള്ളലേറ്റു.

തുടര്‍ന്ന് പ്രദേശവാസികളെത്തി തീ അണച്ച് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാരകമായി പരിക്കേറ്റിരുന്ന വരലക്ഷ്മി ചൊവ്വാഴ്ച മരിച്ചു. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ചികിത്സയിലാണ്.

Keywords:  News, New Delhi, National, Police, Crime, Hospital, Injured, Treatment, Death, 36 year old woman killed by woman over property dispute: Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia