എട്ടുവയസുകാരിയെ പീഡിപ്പിച്ച 26കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 03.02.2020) എട്ടുവയസുകാരിയെ പീഡിപ്പിച്ച 26കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിടെ ബന്ധുവിന്റെ ഡ്രൈവറായ 26കാരനാണ് അറസ്റ്റിലായത്. യുപിയിലെ ബരാബങ്കിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണായിരുന്നു ബന്ധു എത്തിയത്. ഇതിനിടയില്‍ ഇയാളുടെ ഡ്രൈവര്‍ വീടിന് പുറകില്‍ കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി ഉറക്കെ കരയുന്നത് കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ രക്തമൊലിച്ച് നില്‍ക്കുന്ന കുട്ടിയെയാണ് കണ്ടത്. അതിനിടയില്‍ പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയും മര്‍ദിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവദിവസം പ്രതി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണെന്നും പൊലീസ് സൂപ്പറിന്റന്റ് അരവിന്ദ് ചതുര്‍വേദി വ്യക്തമാക്കി.

എട്ടുവയസുകാരിയെ പീഡിപ്പിച്ച 26കാരന്‍ അറസ്റ്റില്‍

Keywords:  Lucknow, News, National, Crime, hospital, Molestation, Police, Youth, Treatment, Girl, Arrest, 26 year old youth arrested for molesting girl
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia