School Attack | ഉഗാന്‍ഡയിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 26 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കമ്പാല: (www.kvartha.com) പടിഞ്ഞാറന്‍ ഉഗാന്‍ഡയിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 26 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റതായും ആറ് പേരെ തട്ടിക്കൊണ്ടുപോയതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നുണ്ട്. 

ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് റിപോര്‍ട്. എംപോന്‍ഡ്‌വെയിലെ ലുബിരിര സെകന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ആക്രമണം നടന്നത്. സ്‌കൂളിന് നേരെ ബോംബ് എറിഞ്ഞ സംഘം ഡോര്‍മെട്രിയും സ്റ്റോര്‍ റൂം അഗ്‌നിക്കിരയാക്കി. 
Aster mims 04/11/2022

School Attack | ഉഗാന്‍ഡയിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 26 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

20 മുതല്‍ 25 പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ഉഗാണ്ടയുടെ സൈനിക നടപടികളുടെ വക്താവ് മേജര്‍ ബിലാല്‍ കടമ്പ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സൈന്യം വ്യക്തമാക്കുന്നു. 

Keywords:  Uganda, News, World, Crime, Attack, Killed, Injured, Abducted, Ugandan School, 26 students killed, 6 abducted in attack on Ugandan school.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia