Incident | ഒന്നരവർഷം മുൻപ് വിവാഹിതയായ യുവതി മരിച്ച നിലയിൽ; സംഭവം ഭർതൃഗൃഹത്തിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ 

 
A photo showing of Fida Fatima’s in Thooneri, Kozhikode.
A photo showing of Fida Fatima’s in Thooneri, Kozhikode.

Photo Credit: WhatsApp

● തൂണേരി പട്ടാണിയിലെ വീട്ടിൽ ഫിദ ഫാത്വിമ (22) ആണ് മരിച്ചത്. 
● ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. 
● സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട്: (KVARTHA) നാദാപുരം തൂണേരിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂണേരി പട്ടാണിയിലെ വീട്ടിൽ ഫിദ ഫാത്വിമ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. മുറിയിൽ തൂങ്ങിയ നിലയിൽ ഫിദയെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യയാണ് ഫിദ. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫിദ ഭർതൃഗൃഹത്തിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇതിന് ശേഷമാണ് സംഭവം അരങ്ങേറിയത്. 

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821.  നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.

Fida Fatima, a 22-year-old woman from Thooneri, Kozhikode, was found dead after returning from her in-laws’ house. Police are investigating the cause of death.

#KozhikodeNews, #Death,#FidaFatima, #CrimeInvestigation, #MentalHealthMatters, #HelpDesk

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia