SWISS-TOWER 24/07/2023

Attack | 'കാനഡയില്‍ 21കാരനായ സിഖ് വിദ്യാര്‍ഥിക്ക് നേരെ ആക്രമണം, തലപ്പാവ് അഴിച്ചുമാറ്റി മുടിക്ക് കുത്തിപ്പിടിച്ച് നടപ്പാതയിലൂടെ വലിച്ചിഴച്ചു'; ഇത് ഗുരുതര സംഭവമാണെന്നും അന്വേഷിക്കുമെന്നും പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടൊറന്റോ: (www.kvartha.com) കാനഡയിലെ ബ്രിടീഷ് കൊളംബിയ പ്രവിശ്യയില്‍ 21കാരനായ സിഖ് വിദ്യാര്‍ഥിക്ക് നേരെ ആക്രമണം നടന്നതായി റിപോര്‍ട്. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവമെന്ന് കൗണ്‍സിലര്‍ മോഹിനി സിങ് പറഞ്ഞു. പലചരക്ക് സാധനങ്ങള്‍ വാങ്ങി ഗഗന്‍ദീപ് സിങ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഒരു കൂട്ടം ആളുകള്‍ തലപ്പാവ് അഴിച്ചുമാറ്റി മുടിക്ക് കുത്തിപ്പിടിച്ച് നടപ്പാതയിലൂടെ വലിച്ചിഴച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 

ബസില്‍ 12-15 ചെറുപ്പക്കാരാണ് ഗഗനെ ആക്രമിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ചെറുപ്പക്കാര്‍ ഗഗനു നേരെ വിഗ് എറിഞ്ഞു. തന്നെ ശല്യപ്പെടുത്തേണ്ടെന്നും ശല്യപ്പെടുത്തല്‍ തുടരുകയാണെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും ഗഗന്‍ദീപ് ചെറുപ്പക്കാരോട് പറഞ്ഞുവെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി. അതിനുശേഷം ഗഗന്‍ദീപ് ബസിറങ്ങി. ശല്യക്കാരായ ചെറുപ്പക്കാനൊരും ഗഗന്‍ദീപിനൊപ്പം ബസിറങ്ങി. ബസ് പോകാന്‍ കാത്ത് നിന്ന ശേഷം അവര്‍ ഗഗന്‍ദീപിനെ കൂട്ടമായി ആക്രമിക്കുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി. 

Attack | 'കാനഡയില്‍ 21കാരനായ സിഖ് വിദ്യാര്‍ഥിക്ക് നേരെ ആക്രമണം, തലപ്പാവ് അഴിച്ചുമാറ്റി മുടിക്ക് കുത്തിപ്പിടിച്ച് നടപ്പാതയിലൂടെ വലിച്ചിഴച്ചു'; ഇത് ഗുരുതര സംഭവമാണെന്നും അന്വേഷിക്കുമെന്നും പൊലീസ്

'മുഖത്തും വാരിയെല്ലിനും കൈകളിലും കാലുകളിലുമെല്ലാം അടിക്കുകയും തലപ്പാവ് വലിച്ചഴിച്ച് മുടി കുത്തിപ്പിടിച്ച് വലിച്ചിഴക്കുകയും ചെയ്തു. ഒടുവില്‍ ബോധാവസ്ഥയിലായ യുവാവിനെ റോഡരികിലെ മഞ്ഞുകൂനയില്‍ ഉപേക്ഷിച്ച് തലപ്പാവുമായി സംഘം മടങ്ങി. ബോധം വീണ യുവാവ് സുഹൃത്തുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായരുന്നു.' -എന്ന് കൗണ്‍സിലര്‍ മോഹിനി സിങ് പറഞ്ഞു.     

അതേസമയം ഇത് ഗുരുതര സംഭവമാണെന്നും ഈ സിറ്റിയില്‍ ഇത്തരമൊരു ആക്രമണം നടന്നതിനെ ഗൗരവമായി കാണുന്നുവെന്നും പൊലീസ് പറഞ്ഞു. ഈ അതിക്രമം മുന്‍ഗണന നല്‍കിക്കൊണ്ട് തന്നെ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 
Aster mims 04/11/2022

Keywords:  News, World, Police, Crime, 21-Year-Old Indian Sikh Student Attacked In Canada, Probe On.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia