Shot | ലുധിയാനയില്‍ കോടതി സമുച്ചയത്തിന് സമീപം 2 പേര്‍ക്ക് വെടിയേറ്റു
ചണ്ഡീഗഢ്: (www.kvartha.com) പഞ്ചാബിലെ ലുധിയാനയില്‍ കോടതി സമുച്ചയത്തിന് സമീപം രണ്ട് പേര്‍ക്ക് വെടിയേറ്റു. ചൊവ്വാഴ്ച രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് വെടിവയ്പ്പുണ്ടായതെന്നാണ് റിപോര്‍ട് മുന്‍ വൈരാഗ്യമാവാം സംഘര്‍ഷത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
ഹിമാന്‍ഷു, ജസ്പ്രീത് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇരുവരെയും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മറുഭാഗവുമായി തര്‍ക്കം ഉണ്ടാവുന്നത്. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ഇരുവര്‍ക്കും വെടിയേല്‍ക്കുകയായിരുന്നെന്നുമ പൊലീസ് വ്യക്തമാക്കി.
വെടിവയ്പില്‍ പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഡീഷനല്‍ പൊലീസ് കമീഷനര്‍ രാജേഷ് ശര്‍മ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, National, Punjab, Shot, Death, Crime, Police, 2 Shot At Near Ludhiana Court.