Arrest | 17കാരിയെ വിവാഹം ചെയ്‌തു, ഗർഭിണി; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
● ഡോക്‌ടർമാർ പൊലീസിൽ വിവരം നൽകിയതിനെ തുടർന്നാണ് അയിരൂർ പൊലീസ് കേസെടുത്തത്.
● പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
● അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു.
വർക്കല: (KVARTHA) വിവാഹപ്രായം തികയാത്ത പതിനേഴുകാരിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയയെന്ന കേസിൽ 24 കാരനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പാണ് ചുമത്തിയത്. തിരുവനന്തപുരം സ്വദേശിയായ യുവാവ് ആറു മാസം മുമ്പ് വർക്കല സ്വദേശിനിയായ 17 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തതായി പരാതിയിൽ പറയുന്നു.
പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തെന്ന വിവരം ഡോക്ടർമാർക്ക് അറിയുന്നത്. തുടർന്ന് ഡോക്‌ടർമാർ പൊലീസിൽ വിവരം നൽകിയതിനെ തുടർന്നാണ് അയിരൂർ പൊലീസ് കേസെടുത്തത്.
പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പെൺകുട്ടിയുടെ വയസ് മറച്ചുവെച്ച് വിവാഹം നടത്തിയെന്നതിന് യുവാവിൻ്റെ മാതാപിതാക്കൾക്കെതിരെയും പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു.
#UnderageMarriage #POCSO #Warkala #KeralaPolice #Arrest #Pregnancy