Shot | ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്റെ വെടിവയ്പ്

 


പട്‌ന: (www.kvartha.com) ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്റെ വെടിവയ്പ്. ബുധനാഴ്ച രാവിലെ ബിഹാറിലെ പട്‌നയിലാണ് സംഭവം. പിന്‍കഴുത്തിന് വെടിയേറ്റ 16കാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Shot | ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്റെ വെടിവയ്പ്

വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പട്‌നയിലെ സിപാറ പ്രദേശത്താണ് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ട്യൂഷനുശേഷം രാവിലെ എട്ടു മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെടിയേറ്റതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രധാന റോഡില്‍നിന്നും ഇടറോഡിലേക്ക് തിരിയുന്ന പെണ്‍കുട്ടി അക്രമിയെ മറികടന്ന് മുന്നോട്ട് പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതിന് തൊട്ടുപിന്നാലെ കയ്യിലുള്ള സഞ്ചിയില്‍നിന്ന് തോക്കെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പിന്നിലെത്തി വെടിയുതിര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. പെണ്‍കുട്ടി മുന്നിലേക്ക് വീഴുന്നതും അക്രമി ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Keywords: Patna, News, National, Student, attack, Crime, Girl, 16-year-old shot at while returning home from tuition in Patna

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia