Arrest | ‘12 വയസുള്ള പെണ്‍കുട്ടിയുടെ സഹോദരനായ 15കാരനെയും പീഡിപ്പിച്ചു’; കണ്ണൂരിൽ യുവതിക്കെതിരെ വീണ്ടും പോക്സോ ചുമത്തി കേസെടുത്തു


● കഴിഞ്ഞ മാസം അറസ്റ്റിലായ സ്‌നേഹ മെര്‍ലിനെതിരായാണ് തളിപ്പറമ്പ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.
● പീഡനവിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്.
● വീട്ടുകാർ പരാതിയൊന്നും പരാമർശിക്കാതിരുന്നുവെങ്കിലും പിന്നീട് നടപടി എടുത്തു.
● കഴിഞ്ഞ മാസം 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി അറസ്റ്റിലായി.
● 15 വയസ്സുള്ള കുട്ടിയുടെ മൊഴി പുറത്തുവന്നതിന് ശേഷം പുതിയ അന്വേഷണം ആരംഭിച്ചു.
കണ്ണൂർ: (KVARTHA) തളിപ്പറമ്പില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസെടുത്തു. കഴിഞ്ഞ മാസം അറസ്റ്റിലായ സ്‌നേഹ മെര്‍ലിനെതിരായാണ് തളിപ്പറമ്പ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.
അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്‌നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തല്‍. നിര്‍ബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെണ്‍കുട്ടിയുടെ സഹോദരനായ 15കാരന്‍ മൊഴി നല്‍കിയിരുന്നു. പീഡന
വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്.
തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി പറയാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല.
വിവരം പുറത്തുവന്നതിനെ തുടർന്ന് പൊലീസ് പതിനഞ്ചു വയസു കാരന്റെ മൊഴി രേഖപ്പെടുത്തി.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ മാസമാണ് 23 കാരിയായ സ്‌നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇപ്പോഴും റിമാൻഡിലാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
In Kannur, a woman already arrested for assaulting a 12-year-old girl faces further charges after abusing the girl’s 15-year-old brother.
#KannurNews #POCSOCases #Assault #ChildProtection #JusticeForChildren #CrimeReport