ദര്‍ഗയിലെ മുത്വവല്ലിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ 15 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 14.01.2017) ഹൈദരാബാദിലെ വിഖറാബാദില്‍ ദര്‍ഗയിലെ മുത്വവല്ലിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പി യദിയ (22), ബഗായ (32), ജി രാജു (28), എസ് ആനന്ദ് (27), ബി നരസിംഹുലു (22), വെങ്കടേഷ് (24), നരസിംഹുലു (19), രാജേഷ് (23) ജങ്കിയ (25), ബി നരസിംഹു (21), രഘുവേന്ദ്ര (18), എം നരസിംലു (25), ബി യാദ്ഗിരി (25) തുടങ്ങിയവരാണ് അറസ്റ്റിയത്. പാര്‍ഗിയിലെ ദര്‍ഗയില്‍ മുത്വവല്ലിയായ സയ്യിദ് ഷാ ഷുജാഉദ്ദീന്‍ ഹുസൈനി ചിസ്തി ഖാദിരി (43)യാണ് കൊല്ലപ്പെട്ടത്.

ദര്‍ഗയിലെ മുത്വവല്ലിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ 15 പേര്‍ അറസ്റ്റില്‍

ജനുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 8.30 മണിയോടെ 25ലധികം വരുന്ന സംഘം മാരകായുധങ്ങളുമായി ഖാദിരിയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഖാദിരി കൊല്ലപ്പെട്ടത്. ഖാദിരിയുടെ മക്കളായ സയ്യിദ് സൈഫുദ്ദീനും, സയ്യിദ് ഇമാമിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു.

കേസില്‍ 12 പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പര്‍ഗി ഡി എസ് പി മുഹമ്മദ് അഷ്ഫാഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Keywords : Hyderabad, Crime, Accused, Arrested, Police, National, Investigates, 15 arrested in Dargah Mutavalli murder case.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia