കാണാതായ 6 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 14കാരന് അറസ്റ്റില്‍
Mar 15, 2021, 15:56 IST
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 15.03.2021) കാണാതായ ആറുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 14കാരന് അറസ്റ്റില്‍. അമേരികയിലെ ഇന്ത്യാനയിലെ ന്യൂ കാര്ലിസ്ലിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് ഗ്രേയ്സ് റോസ് എന്ന ആറുവയസുകാരിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസ് പരാതിപ്പെട്ടത്. തുടര്‍ന്ന് 8.30 മണിയോടെ ഗ്രേയ്സിന്റെ വീടിന് അധികം അകലെയല്ലാതെയുള്ള ഒരിടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
അപരിചിതരോട് പോലും ഇടപഴകാന്‍ മടിയില്ലാത്ത പ്രകൃതമായിരുന്നു ഗ്രേയ്സിന്റേതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിന് വെളിയില്‍ സുഹൃത്തുക്കളോടൊപ്പം കളിക്കാനായി പോയ ഗ്രേയ്സ് മടങ്ങി എത്താത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഗ്രേയ്സിന്റെ മരണകാരണം വ്യക്തമാകൂ. അറസ്റ്റിലായ പതിനാലുകാരന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Keywords: Washington, News, World, Crime, Arrest, Arrested, Police, 14-year-old boy arrested in connection to death of 6-year-old girl
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

