Police Booked | 'സര്‍കാര്‍ സ്‌കൂളിലെ 12 പെണ്‍കുട്ടികളെ കംപ്യൂടര്‍ അധ്യാപകന്‍ പീഡിപ്പിച്ചു'; 3 പേര്‍ക്കെതിരെ കേസ്

 


ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ സര്‍കാര്‍ സ്‌കൂളിലെ ദളിത് വിദ്യാര്‍ഥികളടക്കം 12 പെണ്‍കുട്ടികളെ കംപ്യൂടര്‍ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കംപ്യൂടര്‍ ഇന്‍സ്ട്രക്ടര്‍ മുഹമ്മദ് അലി, പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍, അസി. അധ്യാപിക സാജിയ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, കംപ്യൂടര്‍ അധ്യാപകന്‍ തെറ്റുകാരനാണെന്ന് തോന്നുന്നുവെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. തില്‍ഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍കാര്‍ സ്‌കൂളിലാണ് സംഭവം

പൊലീസ് പറയുന്നത്: പീഡനത്തിനിരയായ വിദ്യാര്‍ഥിനി വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടക്കത്തില്‍ തന്നെ ചില പെണ്‍കുട്ടികള്‍ മുഹമ്മദ് അലിയെക്കുറിച്ച് പ്രധാനാധ്യാപകന്‍ അനില്‍കുമാറിനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം. അധ്യാപിക സാജിയയ്ക്കും ഈ വിഷയത്തില്‍ പങ്കുണ്ട്. 

Police Booked | 'സര്‍കാര്‍ സ്‌കൂളിലെ 12 പെണ്‍കുട്ടികളെ കംപ്യൂടര്‍ അധ്യാപകന്‍ പീഡിപ്പിച്ചു'; 3 പേര്‍ക്കെതിരെ കേസ്

സംഭവത്തിന് പിന്നാലെ, വീട്ടുകാരും നാട്ടുകാരും സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. മൂന്ന് പ്രതികള്‍ക്കെതിരെയും പട്ടിക ജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Keywords: Lucknow, UP, News, Kerala, Molestation, Police, Case, Police booked, Complaint, School, Students, 12 Girls Molested in Government School By Computer Instructor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia