Suspended | 20കാരിയെ കാറില്‍ കിലോമീറ്ററുകള്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം; 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) 20കാരിയെ കാറില്‍ 14 കിലോമീറ്ററോളം ദൂരം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രദേശം ഉള്‍പെടുന്ന സ്റ്റേഷന്‍ പരിധിയില്‍ അന്നേ ദിവസം ഡ്യൂടിയിലുണ്ടായിരുന്ന 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവം നടന്ന പാതയിലുണ്ടായിരുന്ന മൂന്ന് പിസിആര്‍ വാനുകളിലും രണ്ട് പികറ്റുകളിലും ഡ്യൂടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Aster mims 04/11/2022

കാഞ്ജവാല ഏരിയയുടെ മേല്‍നോട്ടം വഹിക്കുന്ന രോഹിണി ജില്ലാ പൊലീസില്‍ നിന്നുള്ളവരാണ് ഉദ്യോഗസ്ഥര്‍. ഇവിടെ ഡ്യൂടിക്ക് നിയോഗിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡെല്‍ഹി പൊലീസ് കമീഷനര്‍ സഞ്ജയ് അറോറയോട് നിര്‍ദേശിച്ചതിന് തൊട്ടടുത്ത ദിവസമാണ് സസ്‌പെന്‍ഷന്‍ നിലവില്‍ വന്നത്. സംഭവം നടന്ന ഉടന്‍ ദൃക്‌സാക്ഷിയായ ആള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും കാറില്‍ കുടുങ്ങിയ നിലയില്‍ യുവതിയെയും കൊണ്ട് കിലോമീറ്ററോളം ദൂരം കാര്‍ സഞ്ചരിച്ചിട്ടും പൊലീസ് സ്ഥലത്തെത്തിയിരുന്നില്ലെന്ന് റിപോര്‍ടുകള്‍ പറയുന്നു.

Suspended | 20കാരിയെ കാറില്‍ കിലോമീറ്ററുകള്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം; 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പിന്നീട് പ്രതികള്‍ രക്ഷപ്പെട്ടു. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ 2.40 മണിയോടെ നടന്ന സംഭവത്തില്‍ മൃതദേഹം നാലുമണിയോടെയാണ് കണ്ടെത്തുന്നത്. സംഭവം അറിഞ്ഞയുടന്‍ പൊലീസ് പ്രതികരിക്കാത്തത് സംബന്ധിച്ച് വിശദീകരണം കോടതിയും ആവശ്യപ്പെട്ടിരുന്നു. സ്‌കൂടറില്‍ യാത്ര ചെയ്ത അഞ്ജലി സിങും(20) സുഹൃത്തുമാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ സ്‌കൂടറിനെ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിനടിയില്‍ കുടുങ്ങിയ അഞ്ജലിയുമായി 14 കിലോമീറ്ററോളം കാര്‍ സഞ്ചരിച്ചതായാണ് റിപോര്‍ട്. സംഭവത്തില്‍ ആറുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Keywords: New Delhi, News, National, Suspension, Girl, Crime, Police, 11 Delhi cops suspended for negligence over death of woman.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia