ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കോലിയുടെ തീരുമാനം; ടെസ്റ്റിൽ ഇനിയില്ല

 
Virat Kohli Retires from Test Cricket
Virat Kohli Retires from Test Cricket

Photo Credit: X/Saravanan Hari

● രണ്ടാഴ്ച മുൻപേ ബിസിസിഐയെ അറിയിച്ചു.
● ഇംഗ്ലണ്ട് പരമ്പരയിൽ കളിക്കില്ല.
● പിന്തിരിപ്പിക്കാനുള്ള ബിസിസിഐയുടെ ശ്രമം വിഫലമായി.
● ആരാധകർക്ക് നിരാശ.
● ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ചു.

ന്യൂഡല്‍ഹി: (KVARTHA) ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ ഔദ്യോഗികമായി അറിയിച്ചത്.

രണ്ടാഴ്ച മുൻപ് തന്നെ കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ താല്പര്യമുണ്ടെന്ന് ഭാരതീയ ക്രിക്കറ്റ് നിയന്ത്രണ ബോർഡിനെ (ബിസിസിഐ) അറിയിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ എങ്കിലും കളിക്കണമെന്ന് ബിസിസിഐ താരത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനോട് കോലി പ്രതികരിച്ചില്ല.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ വിരാട് കോലിയെ വിരമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ബിസിസിഐ പല ശ്രമങ്ങളും നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതിനു പിന്നാലെയാണ് താരം ഇൻസ്റ്റഗ്രാമിൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറി അടക്കം1990 റണ്‍സ് മാത്രമാണ് കോലി ആകെ നേടിയത്.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വലിയ നിരാശ നൽകുന്ന വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ! അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

Article Summary: Indian cricketer Virat Kohli announced his retirement from Test cricket via an Instagram post. He had informed the BCCI two weeks prior, declining their request to play in the England series.

#ViratKohli, #TestCricket, #Retirement, #IndianCricket, #BCCI, #CricketNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia