ദില്ലി: (KVARTHA) രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശിഖർ ധവാൻ (Shikhar Dhawan), ലെജൻഡ്‌സ് ലീഗിൽ (Legends League) കളിക്കാൻ തീരുമാനിച്ചു. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ലെജൻഡ്‌സ് ലീഗിന്റെ അടുത്ത പതിപ്പിൽ ധവാൻ കളിക്കും. ക്രിക്കറ്റ് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും പഴയ സുഹൃത്തുക്കളോടൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും ധവാൻ പറഞ്ഞു.
ഹർഭജൻ സിംഗ്, റോബിൻ ഉത്തപ്പ, ആരോണ്‍ ഫിഞ്ച്, മാര്‍ട്ടിന്‍ ഗപ്ടില്‍, ഹാഷിം ആംല തുടങ്ങിയവരുടെ പാത പിന്തുടർന്നാണ് ധവാനും ലെജൻഡ്‌സ് ലീഗിന്റെ ഭാഗമാകാൻ തീരുമാനിച്ചത്.
38 കാരനായ ധവാൻ ശനിയാഴ്ചയാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2004ലെ ടി20 ലോകകപ്പില്‍ മൂന്ന് സെഞ്ചുറികള്‍ അടിച്ച് താരമായെങ്കിലും ആറ് വർഷത്തെ കാത്തിരിപ്പിനൊടുവില്‍ 2010ലാണ് ധവാൻ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയത്. ഇന്ത്യക്കായി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും കളിച്ച ധവാൻ 12,286 റണ്‍സടിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിന് പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെയാണ് ധവാന് ലെജൻഡ്‌സ് ലീഗിൽ കളിക്കാൻ അർഹത നേടിയത്.ഐസിസി ടൂർണമെന്റുകളില്‍ എക്കാലവും തിളങ്ങിയ ധവാന്‍ 2013ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ താരമായിരുന്നു. ഐപിഎല്ലിൽ 222 മത്സരങ്ങള്‍ കളിച്ച ധവാന്‍ 6769 റണ്‍സ് നേിയിട്ടുണ്ട്. 15 മത്സരങ്ങളില്‍(12 ഏകദിനം, 3 ടി20) ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ധവാന്‍ ഐപിഎല്ലില്‍ 33 മത്സരങ്ങളിലും നായകനായി.
#shikhardhawan, #legendsleague, #cricket, #india, #retirement, #sports, #league