Ranji Trophy | രഞ്ജി ട്രോഫിയിൽ 'രഞ്ജി' എങ്ങനെ വന്നു, ആരാണ് ഇദ്ദേഹം? അറിയാം

 
How 'Ranji' Came to Ranji Trophy
How 'Ranji' Came to Ranji Trophy

Photo Credit: X/BCCI

● 1934 ലാണ് രഞ്ജി ട്രോഫി ആരംഭിച്ചത്.
● മുംബൈയാണ് ഏറ്റവും കൂടുതൽ തവണ രഞ്ജി ട്രോഫി നേടിയത്.
● ആദ്യ രഞ്ജി ട്രോഫി മത്സരം നടന്നത് മദ്രാസും, മൈസൂരും തമ്മിലായിരുന്നു.
● കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയിൽ എത്തിയത് 2019 ലാണ്.

ഡോണൽ മൂവാറ്റുപുഴ

(KVARTHA) ഫൈനലിൽ തോറ്റുവെങ്കിലും ഈ വർഷം രഞ്ജി ട്രോഫിയിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. രഞ്ജി ട്രോഫി എന്നാൽ മലയാളികൾ സ്ഥിരമായി കേൾക്കുന്ന നാമമാണ്. മലയാളികൾ മാത്രമല്ല ഇന്ത്യയിൽ എല്ലാവർക്കും തന്നെ ഈ പേര് സുപരിചിതവുമാണ്.  

ഇവിടെ അധികവും ക്രിക്കറ്റ് പ്രേമികൾ ആയതിനാൽ തന്നെ രഞ്ജി ട്രോഫി എന്നത് കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ആഭ്യന്തര ട്രോഫിയാണ് രഞ്ജി ട്രോഫി. രഞ്ജി ട്രോഫിയെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും രഞ്ജി ട്രോഫിയിലെ രഞ്ജി എന്താണ് എന്നത് പലർക്കും അറിയില്ല എന്നതാണ് വാസ്തവം. 

രഞ്ജി ട്രോഫിയിലെ രഞ്ജി എന്താണ്?

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ആഭ്യന്തര ട്രോഫിയാണ് രഞ്ജി ട്രോഫി. 1934 ൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇന്ത്യയിലെ ആദ്യത്തെ ദേശീയ തല ക്രിക്കറ്റ് ടൂർണമെന്റായി ഇത് ആരംഭിച്ചു. തുടക്കത്തിൽ, മത്സരത്തിന് 'ദി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഓഫ് ഇന്ത്യ' എന്നാണ് പേര് നൽകിയിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ആദ്യ ഇന്ത്യക്കാരനും, ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവുമായ കുമാർ ശ്രീ രഞ്ജിത്സിങ്ജിയെ ആദരിക്കുന്നതിനായി  ഇതിന് രഞ്ജി ട്രോഫി എന്ന പേര് ലഭിച്ചു. അദ്ദേഹമാണ് ക്രിക്കറ്റിന് ഇന്ത്യയിൽ ഇന്നു കാണുന്ന പ്രചാരം നൽകിയത്. 

ഇംഗ്ലണ്ടിൽ വച്ചു മാത്രമേ അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ. അന്നത്തെ പട്യാല മഹാരാജാവ് ഭൂപീന്ദർ സിംഗ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ബിസിസിഐക്ക് ട്രോഫി സമ്മാനിക്കുകയും ചെയ്തു. ഇന്നും ജേതാക്കൾക്ക് സമ്മാനിക്കുന്ന ട്രോഫിക്ക് മുകളിൽ രഞ്ജിത്സിങ്ജിയുടെ പ്രതിമ നമുക്ക് കാണാം. 1934 നവംബർ നാലിന് മദ്രാസും, മൈസൂരും തമ്മിലാണ് ആദ്യത്തെ രഞ്ജി ട്രോഫി മത്സരം നടക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് ക്രിക്കറ്റ് ഗ്രൗണ്ടായിരുന്നു വേദി. 

അതിനുശേഷം, എല്ലാ വർഷവും ടൂർണമെന്റ് നടത്തിവരുന്നു. ടൂർണമെന്റിലെ ചരിത്രത്തിലെ ഏറ്റവും പ്രബലമായ ടീമായി മുംബൈ ക്രിക്കറ്റ് ടീം നിലകൊള്ളുന്നു. 42 കിരീടങ്ങളാണ് മുംബൈക്കുള്ളത്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ അരങ്ങേറ്റം 1951 ഡിസംബർ എട്ടിനായിരുന്നു. ബെംഗളരൂവിൽ മൈസൂരിനെതിരെ ആദ്യ മത്സരം കളിച്ച തിരുക്കൊച്ചി ടീം ഇന്നിങ്‌സിനും 87 റൺസിനും തോൽവി വഴങ്ങി. 2019ലാണ് ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി സെമിയിൽ കടന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

Ranji Trophy is named after Kumar Shri Ranjitsinhji, the first Indian to play international cricket. It is India's oldest domestic cricket tournament, started in 1934.

#RanjiTrophy, #CricketHistory, #KumarShriRanjitsinhji, #IndianCricket, #Sports, #Cricket

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia