Private Dinner | ആരാധകര്‍ക്കായി താരങ്ങള്‍ക്കൊപ്പം അത്താഴവിരുന്ന്, പങ്കെടുക്കാന്‍ ഒരാള്‍ക്ക് 25 ഡോളര്‍ ഫീസ്; ഓഫര്‍വെച്ച പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡ് വിവാദത്തില്‍
ഞെട്ടിക്കുന്ന കാര്യമാണ് സംഭവിച്ചതെന്ന് റാശിദ് ലത്വീഫ്.
ജൂണ്‍ 6 ന് ആതിഥേയരായ യുഎസിനെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം.
ജൂണ്‍ ഒന്‍പതിന് ഇന്‍ഡ്യയ്‌ക്കെതിരെയും മത്സരമുണ്ട്.
വാഷിങ്ടന്‍: (KVARTHA) പല കാരണങ്ങളാലും പാകിസ്താന്‍ ക്രികറ്റ് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. നിലവില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ ക്രികറ്റ് ടീം ടി20 ലോകകപില്‍ പങ്കെടുക്കാന്‍ യുഎസ്എയിലാണുള്ളത്. ജൂണ്‍ 6 ന് ഡാലസിലെ ഗ്രാന്‍ഡ് പ്രേരി സ്റ്റേഡിയത്തില്‍ ഹോം ടീമിനെതിരെ ഉദ്ഘാടന മത്സരത്തിന് തയ്യാറെടുക്കുകയാണ്.
വ്യാഴാഴ്ച (06.06.2024) ആതിഥേയരായ യുഎസിനെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം. ജൂണ്‍ ഒന്‍പതിന് ഇന്‍ഡ്യയ്‌ക്കെതിരെയും മത്സരമുണ്ട്. ട്വന്റി20 ലോകകപിന് മുന്‍പ് ഇന്‍ഗ്ലണ്ടിനെതിരെ പാകിസ്താന്‍ ട്വന്റി20 പരമ്പര കളിച്ചിരുന്നെങ്കിലും ഒരു മത്സരം പോലും ജയിക്കാനായില്ല. ഇപ്പോഴിതാ, ഇതിനിടെ വിവാദത്തിലായിരിക്കുകയാണ് പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡ്.
വമ്പന്‍ ഏറ്റുമുട്ടലിന് മുന്നോടിയായി, ഒരു സ്വകാര്യ അത്താഴത്തിന് ആതിഥേയത്വം വഹിച്ചതിനാണ് ടീം ചോദ്യമുനയിലെത്തിയിരിക്കുന്നത്. യുഎസിലെ ക്രികറ്റ് ആരാധകര്‍ക്കായി താരങ്ങള്‍ക്കൊപ്പം അത്താഴം കഴിക്കാനുള്ള അവസരമാണ് പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡ് പ്രത്യേക പാര്‍ടിയായി ഒരുക്കിയത്. അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് 25 ഡോളറായിരുന്നു ഫീസ്.
സംഭവം ചര്‍ചയായതോടെ വന്‍ വിവാദമാണ് ഉയരുന്നത്. സൗജന്യമായോ, ചാരിറ്റിക്ക് വേണ്ടിയോ അല്ലാതെ പണമുണ്ടാക്കാന്‍ പാക് ക്രികറ്റ് ബോര്‍ഡ് താരങ്ങളെ ഉപയോഗിച്ചെന്നാണ് പരാതി. വിഷയത്തില്‍ മുന്‍ പാക് താരം റാശിദ് ലത്വീഫ് പാക് ബോര്‍ഡിനെയും താരങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുകയാണ്.
ഇവിടെയും ഔദ്യോഗിക അത്താഴ വിരുന്നുകള്‍ നടത്താറുണ്ട്. എന്നാലിത് പക്ഷേ സ്വകാര്യപരിപാടിയാണ്. ആര്‍ക്കാണ് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്. നടന്നിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. താരങ്ങളെ താരങ്ങളായി തന്നെ സംരക്ഷിക്കണമെന്ന് റാശിദ് ലത്വീഫ് ഒരു ചര്‍ച്ചയില്‍ വ്യക്തമാക്കി.
ഞങ്ങളും അത്താഴ വിരുന്നുകളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പക്ഷേ അതൊക്കെ ഔദ്യോഗികമായിരുന്നു. ഇത് വളരെ വ്യത്യസ്തമായൊരു കാര്യമാണ്. അതിരുകടന്നതായിപ്പോയി. ഇവിടെ ലോകകപാണ് നടക്കുന്നത്. അതുകൊണ്ട് താരങ്ങള്‍ സൂക്ഷിച്ച് കാര്യങ്ങള്‍ ചെയ്യണം. ഇത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് റാശിദ് ലത്വീഫ് പ്രതികരിച്ചു.
Let’s Save The Star & Be Stars
— Rashid Latif | 🇵🇰 (@iRashidLatif68) June 4, 2024
Unofficial Private Dinner During WC24#T20WorldCup pic.twitter.com/BXEgPyA2p2