ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ; കുൽദീപ് യാദവിൻ്റെ സ്പിൻ തന്ത്രം ബംഗ്ലാദേശിനെ വീഴ്ത്തി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 168 റൺസെടുത്തു.
● ബംഗ്ലാദേശ് 19.3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി.
● കുൽദീപ് യാദവ് 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
● ജസ്പ്രീത് ബുമ്രയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതം നേടി.
● ശ്രീലങ്ക ടൂർണമെൻ്റിൽ നിന്ന് പുറത്തായി.
ദുബൈ: (KVARTHA) ബംഗ്ലാദേശിനെ 41 റൺസിന് വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ടൂർണമെന്റിലെ മികച്ച പ്രകടനം തുടരുന്ന ഇന്ത്യക്കായി കുൽദീപ് യാദവിൻ്റെ സ്പിൻ ബൗളിംഗാണ് നിർണായകമായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19.3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി.

ഭാഗ്യത്തിൻ്റെ അകമ്പടിയോടെ ബാറ്റ് വീശിയ സൈഫ് ഹസൻ മാത്രമാണ് 69 റൺസുമായി ബംഗ്ലാദേശിനായി ഒറ്റക്ക് പൊരുതിയത്. സൈഫിന് പുറമെ 21 റൺസെടുത്ത പർവേസ് ഹസൻ ഇമോം ആണ് ബംഗ്ലേദേശ് നിരയിൽ രണ്ടക്കം കടന്ന രണ്ടാമത്തെ ബാറ്റർ.
ബോളിംഗിൽ തിളങ്ങി കുൽദീപ് യാദവ്
ഇന്ത്യക്കായി കുൽദീപ് യാദവ് 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോൾ ജസ്പ്രീത് ബുമ്ര 18 റൺസിനും വരുൺ ചക്രവർത്തി 29 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സർ പട്ടേലും തിലക് വർമയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലദേശിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ബുമ്രയെറിഞ്ഞ രണ്ടാം ഓവറിൽ തൻസിദ് ഹസൻ തമീമിനെ (ഒരു റൺ) നഷ്ടമായെങ്കിലും സൈഫ് ഹസനും പർവേസ് ഹൊസൈനും ചേർന്ന് പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 44 റൺസെടുത്തു. എന്നാൽ പവർ പ്ലേക്ക് പിന്നാലെ കുൽദീപ് പന്തെറിയാനെത്തിയതോടെ ബംഗ്ലാദേശ് തകർന്നു. പർവേസ് ഹൊസൈനെ (19 പന്തിൽ 21) മടക്കി കുൽദീപ് ബംഗ്ലാദേശിന്റെ കുതിപ്പ് തടഞ്ഞു. പിന്നീട് തൗഹിദ് ഹൃദോയിയെ (ഏഴ്) അക്‌സറും ഷമീം ഹൊസൈനെ (പൂജ്യം) വരുൺ ചക്രവർത്തിയും മടക്കി.
വ്യാഴാഴ്ച (25.09.2025) നടക്കുന്ന ബംഗ്ലാദേശ്-പാകിസ്ഥാൻ സൂപ്പർ ഫോർ മത്സര വിജയികളായിരിക്കും ഞായറാഴ്ച (28.09.2025) നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെ ശ്രീലങ്ക ടൂർണമെൻ്റിൽ നിന്ന് പുറത്തായി.
ഏഷ്യാ കപ്പ് ഇന്ത്യ നേടുമോ? നിങ്ങളുടെ പ്രവചനം രേഖപ്പെടുത്തുക.
Article Summary: India beats Bangladesh by 41 runs to reach the Asia Cup final.
#AsiaCupFinal #TeamIndia #CricketNews #KuldeepYadav #INDvsBAN #AsiaCup2025