Inspiration | സർഗാത്മകത വംശീയതയെ തകർക്കും: പി സുരേന്ദ്രൻ

 
Creativity Can Bridge Divides
Watermark

Photo: Supplied

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സർഗാത്മകത വംശീയതയെ തകർക്കുമെന്ന് പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. എസ്എസ്എഫ് സാഹിത്യോത്സവം ആയിരത്തിലധികം വിദ്യാർത്ഥികളെ സംഘടിപ്പിച്ചു.

താമരശ്ശേരി: (KVARTHA) സർഗാത്മകത വംശീയതയെ തകർക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ അഭിപ്രായപെട്ടു. എസ്എസ്എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യോത്സവ് ഇത്തരം സർഗാത്മക തലമുറയെ വളർത്തിയെടുക്കുകയാണ് എന്നും അവരാണ് ഈ നാടിന്റെ ഗതി നിർണയിക്കുക എന്നും അദ്ദേഹം കൂട്ടിചേർത്തു.

Aster mims 04/11/2022

രണ്ട് ദിനങ്ങളിലായി മലപ്പുറത്ത് നടക്കുന്ന സാഹിത്യോത്സവിൽ എട്ട് സെക്ടറുകളിൽ നിന്നായി ആയിരത്തിൽ പരം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.

ഇന്നലെ (ശനി) വൈകിട്ട് നടന്ന ഉദ്ഘാടന സംഗമത്തിൽ ഡിവിഷൻ സെക്രട്ടറി അബ്ദുൽ വാഹിദ് അദനി അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് കേരള സെക്രട്ടറി ഡോ: എം എസ് മുഹമ്മദ്‌ പ്രമേയ ഭാഷണം നടത്തി. അബ്ദുല്ലക്കോയ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. 

നൗഫൽ സഖാഫി, ആഷിഖ് സഖാഫി കാന്തപുരം, ജാഫർ സഖാഫി സംസാരിച്ചു. അസീസ് മുസ്‌ലിയാർ, ഉമർ ഹാജി, യാസീൻ ഫവാസ്, മുഹമ്മദലി കാവുംപുറം, സുലൈമാൻ മുസ്‌ലിയാർ സംബന്ധിച്ചു.

ശഫീഖ് സഖാഫി സ്വാഗതവും സഫ്‌വാൻ സഖാഫി നന്ദിയും പറഞ്ഞു
 

inspiration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script